തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സുകള്‍ പ്ലാസ്റ്റിക് കാര്‍ഡുകളാക്കുന്ന പദ്ധതിയുമായി ഗതാഗത വകുപ്പ്. സംസ്ഥാനത്തെ മുഴുവന്‍ ലൈസന്‍സുകളും പ്ലാസ്റ്റിക് കാര്‍ഡുകളാക്കാനാണ് തീരുമാനം.
ആര്‍ടിഒ ദേശീയ പാതാവിഭാഗം, ആലപ്പുഴ, കരുനാഗപ്പള്ളി എന്നീ ജില്ലകളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്തു.
ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് 80 ലക്ഷത്തോളം ലൈസന്‍സുകളാണ് പ്ലാസ്റ്റിക് കാര്‍ഡുകളാക്കി മാറ്റേണ്ടി വരിക. പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് തീരുമാനം.