ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

പ്രശസ്ത ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണവൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് താരം  ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച രാവിലെയാണ്  കൊറോണ ബാധയില്‍ നിരീക്ഷണത്തിലായിരുന്ന ഇവരുടെ പരിശോധനാഫലം പോസിറ്റീവാണന്ന്  ഹാങ്ക്‌സ് ട്വീറ്റ് ചെയ്തത്.

വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പുതിയ സിനിമയില്‍ അഭിനയിച്ചു വരുന്നതിനിടെയാണ് ഹാങ്ക്‌സിന് രോഗബാധ സ്ഥിരീകരിച്ചത്.

ജലദോഷവും ശരീരവേദനയും ചെറിയ പനിയും ക്ഷീണവും ഉണ്ടായതിനെ തുടര്‍ന്നാണ് ചികിത്സക്കെത്തിയതെന്ന് ഹാങ്ക്‌സ് കുറിച്ചു.

ലോകത്തെല്ലായിടത്തും കൊറോണവൈറസ് വ്യാപനവും ഭീഷണിയും നിലനില്‍ക്കുന്നതിനാലാണ് പരിശോധനയ്ക്ക് നിര്‍ദേശം ലഭിച്ചത്. പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഹാങ്ക്‌സ് കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആരാധകരുമായി പങ്ക് വെക്കുമെന്നും ഹാങ്ക്‌സ് അറിയിച്ചു.

വൈറസ് ബാധയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുന്ന ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്‌സ്. ഹാങ്ക്‌സും റീത്തയും ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍ 136 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *