ജനുവരി ഒന്നുമുതല്‍ എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ

ജനുവരി ഒന്നുമുതല്‍ എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ

എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം ഏര്‍പ്പെടുത്താൻ ഒരുങ്ങി എസ്.ബി.ഐ.

അനധികൃത ഇടപാടുകള്‍ തടയാനുള്ള നീക്കമാണിത്.

2020 ജനുവരി ഒന്നുമുതല്‍ രാജ്യമാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയ രീതി നടപ്പിലാകും. വൈകുന്നേരം എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്.

ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിൽ ഒടിപി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇത് ഉപയോഗിക്കണം.

നിലവില്‍ പണംപിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല.

മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണംപിന്‍വലിക്കുമ്പോൾ  ഈ സംവിധാനമുണ്ടാകില്ല.

പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയശേഷം അത് സ്‌ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ ഒടിപി ലഭിക്കും.

സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ പണം ലഭിക്കും.

10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.
പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.

Share

Leave a Reply

Your email address will not be published. Required fields are marked *