കോവിഡ് : മുന്‍കരുതല്‍ നടപടികള്‍

കോവിഡ് : മുന്‍കരുതല്‍ നടപടികള്‍

ലോകരാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓഫീസ് മേധാവികള്‍  സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍  സംബന്ധിച്ച്  ജില്ലാ കലക്ടര്‍ നടപടിക്രമം പുറപ്പെടുവിച്ചു.
പൊതുജനങ്ങളുമായി വളരെയധികം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വില്ലജ്, താലൂക്ക്, പഞ്ചായത്ത് ഓഫീസ്  ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം.  ബയോ മെട്രിക് പഞ്ചിങ് താല്‍ക്കാലികമായി നീര്‍ത്തിവെക്കണം.  എല്ലാ ഓഫീസുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ആവശ്യമെങ്കില്‍ ഗ്ലൗസ്, മാസ്‌ക് എന്നിവ ലഭ്യമാക്കാന്‍ ഓഫീസ് മേധാവി നടപടിയെടുക്കണം.
ഇതിനുള്ള ചെലവ് അദര്‍ എക്‌സ്‌പെന്‍സസ് എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്ന് വഹിക്കാവുന്നതാണ്.
ഓഫീസുകളിലും ഓഫീസുകളിലെ കൗണ്ടറുകളിലും ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കാനുള്ള അവസരം ഉണ്ടാക്കരുത്.
ഇതിനായി എല്ലാ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള സംവിധാനം ഉണ്ടാക്കേണ്ടതും ഓരോരുത്തരെയായി കൗണ്ടറുകളിലേക്കും ഓഫീസിലേക്കും പ്രവേശിപ്പിക്കേണ്ടതുമാണ്.
കൊറോണ മുന്‍കരുതലിനായി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും ജീവനക്കാരും പാലിക്കണം.
Share

Leave a Reply

Your email address will not be published. Required fields are marked *