ചെന്നൈ : അടിയന്തര ഘട്ടങ്ങളിലല്ലാതെ കേരളം ഉള്‍പ്പെടെയുള്ള കൊറോണ ബാധിത സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
വിദേശ സന്ദര്‍ശനങ്ങളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി സി. വിജയഭസ്കര് ആവശ്യപ്പെട്ടു. അതേസമയം തമിഴ്നാട്ടിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒമാനില്‍നിന്നും എത്തിയ നാല്പത്തിയഞ്ചുകാരാണ് രോഗം സ്ഥിരീകരിച്ചത്.