കൊയിലാണ്ടി – അനേലക്കടവ് – കാവുംവട്ടം – വൈദ്യരങ്ങാടി റോഡില്‍ അണേലക്കടവ് മുതല്‍ കാവുംവട്ടം വരെയുളള ഭാഗത്ത് ഒന്നാംഘട്ട ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നു (മാര്‍ച്ച് 12) മുതല്‍ പ്രവൃത്തി തീരുന്നതുവരെ കാവുംവട്ടത്തുനിന്നും കൊയിലാണ്ടിയിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ ഒറ്റക്കണ്ടം മുത്താമ്പി വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.