കൊടുങ്ങല്ലൂർ ഭരണി ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം

കൊടുങ്ങല്ലൂർ ഭരണി ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം

തൃശൂർ : ഈ വർഷത്തെ കൊടുങ്ങല്ലൂർ ഭരണി ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം.എംഎൽഎ  വി. ആർ. സുനിൽകുമാറിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തീരുമാനം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ പ്രസ്താവന കൂടി ഉൾപ്പെടുത്തിയാകും ഇത് ജനങ്ങളിലേക്ക് എത്തിക്കുക.

കോവിഡ് വൈറസ് സംസ്ഥാനത്തൊട്ടാകെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശിച്ചതിനെ തുടർന്നാണിത്. കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ ഭക്തർ വന്നെത്തുന്ന ഉത്സവമാണ് കൊടുങ്ങല്ലൂർ ഭരണി. മാർച്ച് 19 ന് കോഴിക്കല്ല് മൂടൽ ചടങ്ങ് നടക്കുന്ന ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികളും കൈക്കൊള്ളും.

വൈറസ് ബാധ സംബന്ധിച്ച് ധാരാളം വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വരുന്നുണ്ട്. ഇത് സംബന്ധിച്ച് കർശന നടപടികളും നഗരസഭ കൈക്കൊള്ളുമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. വൈറസ് ബാധയ്ക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു . യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *