കുന്ദമംഗലം എന്‍.ഐ.ടി റോഡില്‍ ഗതാഗത നിയന്ത്രണം

കുന്ദമംഗലം അഗസ്ത്യമുഴി എന്‍.ഐ.ടി റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ചാത്തമംഗലത്ത് കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തി  നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 12) മുതല്‍ പ്രവര്‍ത്തി അവസാനിക്കുന്നതുവരെ  കുന്ദമംഗലം എന്‍.ഐ.ടി റോഡിലെ ഗതാഗതം വണ്‍വേ ആക്കി നിയന്ത്രിച്ചു.  ചാത്തമംഗലം- പുളിക്കുഴിക്കോളനി റോഡ്- തടത്തുമ്മല്‍ – മണ്ണിലിടം- 12ാം മൈല്‍ റോഡ് വഴി ഗതാഗതം തിരിച്ചുവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Share

Leave a Reply

Your email address will not be published. Required fields are marked *