പത്തനംതിട്ട : ഓമല്ലൂര്‍ പഞ്ചായത്തിലെ ചിലര്‍ക്ക് ഓറഞ്ച് കഴിച്ച് ഛര്‍ദ്ദിയും, ജലദോഷവും അനുഭവപ്പെട്ടു.
ഓറഞ്ചിനുള്ളില്‍ അടങ്ങിയിരുന്ന രാസവസ്തു കാരണമാണ് അവർക്ക് ഛർദ്ദിയും ജലദോഷവും ഉണ്ടാവാൻ കാരണമായത്.
ഓമല്ലൂര്‍ കൈപ്പട്ടൂര്‍ റോഡില്‍ കച്ചവടം നടത്തിയവരില്‍ നിന്നാണ് മായം കലര്‍ന്ന ഓറഞ്ച് വാങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഓറഞ്ച് വാങ്ങി കഴിച്ചവര്‍ക്കു ഛര്‍ദ്ദിയും ജലദോഷവും വന്നിരുന്നു.
ഇതിനെത്തുടര്‍ന്നു പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ ഗുളിക രൂപത്തിലുള്ള രാസവസ്തു കണ്ടെത്തി.
ഓറഞ്ച് കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനായി ഈ രാസവസ്തു ദ്രവരൂപത്തില്‍ സിറിഞ്ചില്‍ കുത്തിവയ്ക്കുന്നതാണെന്നും ഇത് പിന്നീട് കട്ടിയാകുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.