ന്യൂഡല്‍ഹി: സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചു. അക്കൗണ്ട് ഉടമകള്‍ക്ക് അയയ്ക്കുന്ന എസ്.എം.എസിനുള്ള ചാര്‍ജും പിന്‍വലിച്ചു.
തീരുമാനങ്ങള്‍ 44.51 കോടി അക്കൗണ്ട് ഉടമകള്‍ക്കു സഹായകരമാകും. നിലവില്‍ മെട്രോ നഗരങ്ങളില്‍ പ്രതിമാസം 3000 രൂപ മിനിമം ബാലന്‍സ് വേണമെന്നായിരുന്നു നിബന്ധന. അര്‍ധ മെട്രോ, ഗ്രാമങ്ങളിലെ ഉപയോക്താക്കള്‍ യഥാക്രമം 2000, 1000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണമായിരുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍നിന്ന് പ്രതിമാസം അഞ്ച് മുതല്‍ 15 രൂപ വരെയാണു പിഴ ഈടാക്കിയിരുന്നത്.