ധരംശാല: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികളില്ലാതെ നടത്തണമെന്ന് കായിക മന്ത്രാലയം ബി.സി.സി.ഐക്ക് നിര്‍ദേശം നല്കി. കൊറോണയെ തുടര്‍ന്നാണ് മത്സരത്തില്‍ കാണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ധരംശാലയിലെ എച്ച്.പി.സി.എ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചക്ക് 1:30 നാണ് മത്സരം നടക്കുക. അതേസമയം കോവിഡ് ഭീതിക്കിടയിലും മത്സരത്തിന്‍െറ 40 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ തന്നെ നടത്താനും തീരുമാനമായി.