കോഴിക്കോട് : ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി എനർജി മാനേജ്മെൻറ് സെൻറർ കേരള, സെൻറർ എൻവയോൺമെൻറ് ആൻറ് ഡവലപ്മെന്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോഴിക്കോട് ആദായ നികുതി ഓഫീസിൽ ഊർജ്ജ കിരൺ പരിപാടി സംഘടിപ്പിച്ചു.
ഇ.എം.സി റിസോഴ്സ് പഴ്സൺ പി.ഐ. അജയൻ കാര്യങ്ങൾ വിശദീകരിച്ചു. സുരേഷ് ബാബു കെ. അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കൃഷ്ണൻ, പത്മനാഭൻ വേങ്ങേരി, സി.കെ. മനോജ്. പ്രസംഗിച്ചു.