ലണ്ടൻ : ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീൻ ഡോറിസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്. താനിപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും അവർ കുറിച്ചു.
ബ്രിട്ടണിൽ വൈറസുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിൽ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ മന്ത്രിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താൻ ആരോഗ്യവിദഗ്ധർ ശ്രമിച്ചുവരികയാണ്.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ളവർ നദീൻ ഡോറിസുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയിരുന്നതായാണ് റിപ്പോർട്ട്. അതേസമയം,മന്ത്രിയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബ്രിട്ടണിൽ നിലവിൽ 370 പേർക്ക് ബാധ സ്ഥിരീകരിച്ചതിൽ ആറ് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.