ജില്ലയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം – കലക്ടർ സാംബശിവറാവു

ജില്ലയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം – കലക്ടർ സാംബശിവറാവു

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ്ഹാളിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച 2058 പക്ഷികളെയാണ് കൊന്നൊടുക്കിയത്.

പ്രവർത്തനം ആരംഭിച്ച ഞായറാഴ്ച 1700 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രണ്ടു ദിവസത്തെ പ്രവർത്തനത്തിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 3760 പക്ഷികളെയാണ് കൊന്നൊടുക്കി. നിലവിൽ 25 റാപിഡ് റെസ്‌പോൺസ് ടീ(ആർആർടി)മാണ് പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നൽകുന്നത്.

7000 പക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ടീമിനെ ഉപയോഗപ്പെടുത്തി ഒരാഴ്ചകൊണ്ട് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടർ പറഞ്ഞു.

രോഗബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റർ പരിധിയിലുള്ള കോഴിക്കടകളെല്ലാം അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. കോഴികളെ കൊണ്ടുവരുന്ന വാഹനങ്ങൾ പക്ഷിപ്പനി ബാധിച്ച ഭാഗങ്ങളിലേക്ക് പോകരുത്.

ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മാവൂർ ഭാഗത്തുനിന്ന് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സാമ്ബിൾ ശേഖരിച്ചിട്ടുണ്ട്. തിന്റെ ഫലം ലഭ്യമായിട്ടില്ലെന്നും അറിയിച്ചു.

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനുള്ള കൺട്രോൾ റൂം നമ്ബറുകൾ- ഡിഎം സെൽ (ടോൾഫ്രീ) 1077. അനിമൽ ഹസ്ബന്ററി 0495 2762050.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ വി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.കെ.നിനാകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.വി.ഉമ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *