കൊച്ചി : പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ കൊറോണ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതോടൊപ്പം, രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരുമായി ഇടപഴകിയതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന 301 പേരിൽ രോഗലക്ഷണങ്ങൾ പ്രകടമായ ഏതാനും പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റും.
പത്തനംതിട്ടയിൽ കൂടുതൽ ആളുകളിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട് അതിനാൽ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായി 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതിനുള്ള സ്ഥലം ജില്ലാ ഭരണകൂടം തിരഞ്ഞുകൊണ്ടിരിക്കുകയാണ്.