കോട്ടയം: കൊറോണ ബാധിതർ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു. ക്ലിനിക്ക് പൂട്ടാൻ കളക്ടർ പി.കെ. സുധീർ ബാബു നിർദേശം നൽകിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. ഇതോടെ കളക്ടർ നേരിട്ടെത്തിയാണ് ക്ലിനിക്ക് പൂട്ടിച്ചത്. ചൊവ്വാഴ്ചയാണ് ചെങ്ങളം സ്വദേശികളായ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. ചികിത്സക്കായി ക്ലിനിക്കിൽ വന്നിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.