ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി . ചൈന, ഹോങ്കോങ്ങ്, സൗത്ത് കൊറിയ, ജപ്പാൻ, ഇറ്റലി, തായ്‌ലാൻഡ്, സിങ്കപ്പൂർ, ഇറാൻ, മലേഷ്യ, ഫ്രാൻസ്, സ്‌പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ യാത്രകൾ നടത്തിയവർ 14 ദിവസത്തേക്ക് സ്വയം കരുതൽ സംരക്ഷണയിൽ തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നു. ഇത്തരക്കാർക്ക് വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യുവാനുള്ള സൗകര്യം തൊഴിലുടമകൾ ചെയ്യണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ മാസം 11ന് മുമ്പ്് അനുവദിച്ച വിസകളും റദ്ദാക്കി. ഇതിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ഇന്ത്യാസന്ദർശനം റദ്ദാക്കി. പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ അമേരിക്കയിൽ തുടരുവാൻ വേണ്ടിയാണ് എസ്പർ സന്ദർശനം റദ്ദാക്കിയിരിക്കുന്നതെന്നാണ് അവർ നൽകിയ വിശദീകരണം.