കൊച്ചി : കൊച്ചി ഇൻഫോ പാർക്കിൽ പഞ്ചിങ് നിർത്തിവെച്ചു. ഇതിനോടകം തന്നെ വിവിധ കമ്പനികൾ ഇത് സംബന്ധിച്ച് ജീവനക്കാർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. പത്തനംതിട്ടയിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട സ്വദേശികൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുമെന്നാണ് കമ്പനികൾ വ്യക്തമാക്കി.
വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നേരത്തേ തന്നെ സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് പൂർണമായും നിർത്തിവച്ചിരുന്നു. മാർച്ച് 31 വരെയാണ് പഞ്ചിങ് നിർത്തിവെച്ചിരിക്കുന്നത്.