തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് പുതുതായി രണ്ടുപേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി.
കോഴഞ്ചേരി ഗവ. ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് പത്തനംതിട്ടയിലെത്തിയ കുടുംബവുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നതായി സൂചനയുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.