വെൽഫെയർ പ്രവർത്തനം അന്വർത്ഥമാക്കി കാലിക്കറ്റ് സിറ്റി ജനത വെൽഫെയർ സഹകരണ സംഘം

കാലിക്കറ്റ് സിറ്റി ജനത വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി 2014 ന് പ്രമോട്ടിംഗ് കമ്മിറ്റിയോട് കൂടി രൂപീകൃതമായി. സുൽഫിക്കർ അലി ചീഫ് പ്രൊമോട്ടർ ആയി അഞ്ചംഗ പ്രാമോട്ടിംഗ് കമ്മിറ്റി യാണ് പ്രവർത്തനം ആരംഭിച്ചത്. 2015 മാർച്ച് 10ന് കെ.വി സുബ്രമണ്യന്റെ നേതൃത്വത്തിൽ ഒമ്പതംഗ ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.വി സുബ്രമണ്യൻ പ്രസിഡന്റായും വൈസ് പ്രസിഡന്റായി എ.വി അൻവർ, ഓണറി സെക്രട്ടറി കെവി സലിം എന്നിവർ        അടങ്ങിയ ഭരണസമിതി നിലവിൽ വന്നു.
കഴിഞ്ഞ ആറു വർഷക്കാലമായി 840 എ ക്ലാസ് മെമ്പർമാരും 15 കോടി പ്രവർത്തന മൂലധനവും 70 ലക്ഷം ഷെയറും സംഘത്തിനുണ്ട്. ജിഡിഎസ് ലോൺ, വസ്തു പണയം, വ്യക്തിഗത കടം, ശ്രീജ്യോതി തുടങ്ങിയ വായ്പാ സൗകര്യങ്ങളോട് കൂടി സൊസൈറ്റി പ്രവർത്തിക്കുന്നു. അതിലേറെ പാവപ്പെട്ട നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകളും കിടപ്പ് രോഗികൾക്ക് ആവശ്യമായ വീൽചെയർ, വാക്കർ, എയർബെഡ് തുടങ്ങിയവ ചുരുങ്ങിയ കാലത്തിനുള്ളിൽ അവശത അനുഭവിക്കുന്ന ആളുകൾക്ക് എത്തിച്ച് ഒട്ടേറെ സഹായങ്ങൾ ചെയ്യാൻ സൊസൈറ്റിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു കൊല്ലക്കാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ പോലും സൊസൈറ്റിയിലെ ഇടപാടുകാർ സൊസൈറ്റിയെ സഹായിച്ചുപോരുന്നു എന്നതാണ് സന്തോഷകരമായ വസ്തുത. മറ്റ് വെൽഫെയർ സൊസൈറ്റികളിൽ നിന്നും വേറിട്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഒരു വെൽഫെയർ സൊസൈറ്റിക്ക് ആവിശ്യമായ വെൽഫെയർ സ്വഭാവത്തോട് കൂടി തന്നെ ഈ സൊസൈറ്റിയെ കൊണ്ടുപോകാൻ സാധിച്ചു എന്നതാണ് ഭരണസമിതിയുടെ സംതൃപ്തി.
ഇത്തരം ജീവകാരുണ്യ പ്രവർത്തനം കൂടി നടത്തുന്ന ഈ വെൽഫെയർ സൊസൈറ്റിക്ക് നല്ലവരായ നാട്ടുകാരുടെ സഹായം ഭാവിയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ പ്രവർത്തന പരിധി കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളാണ്. ഇതിന്റെ ഡയറക്ടർമാരായ കെ.വി സുബ്രമണ്യൻ (പ്രസിഡന്റ്) കെ.വി സലിം (വൈസ് പ്രസിഡന്റ്), അഡ്വ എ.വി അൻവർ, എകെ ധർമ്മരാജൻ, സെയ്ത് ഹാരിസ്, അഡ്വ ബിന്ദു കൃഷ്ണ, പി കൺമണി, പി സജിത എന്നിവരടങ്ങുന്ന ഭരണസമിതി ജനവിശ്വാസമർപ്പിച്ചു മുന്നോട്ടു പോകുന്നു. കൂടാതെ സഹകരണ വകുപ്പിലെ ജീവനക്കാരുടെ നിർലോഭമായ സഹകരണമാണ് ഈ സ്ഥാപനം വിജയത്തിലെത്താൻ കാരണമായത്.

കെ.വി സുബ്രമണ്യൻ
കെ.വി സുബ്രമണ്യൻ
കെ.വി സലിം
Share

Leave a Reply

Your email address will not be published. Required fields are marked *