വിമാനസർവീസുകൾ താൽക്കാലികമായി നിർത്തലാക്കി

വിമാനസർവീസുകൾ താൽക്കാലികമായി നിർത്തലാക്കി

നെടുമ്പാശേരി: കൊറോണയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ താൽക്കാലികമായി നിർത്തലാക്കി. ‘സൗദി എയർലൈൻസിന്റെ’ മുഴുവൻ വിമാനങ്ങളും സർവ്വീസ് നിർത്തി. കുവൈത്ത് എയർവേയ്‌സ്, ഇൻഡിഗോ, ജസീറ വിമാന കമ്പനികളും ഏതാനും സർവീസുകൾ നിർത്തി. എയർ ഏഷ്യ ക്വാലാംലംപൂരിലേക്ക് രണ്ട് സർവീസുകളുണ്ടായിരുന്നത് ഒന്നാക്കി. സിൽക്ക് എയറും സിംഗപ്പൂരിലേക്ക് രണ്ടെണ്ണമുണ്ടായിരുന്നത് ഒന്നാക്കി. മറ്റ് ചില വിമാന കമ്പനികളും യാത്രക്കാർ കുറയുമ്പോൾ ഇടയ്ക്കിടെ സർവീസുകൾ റദ്ദാക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *