റീജ്യണൽ പ്രൌവിഡൻറ് ഫണ്ട് ഓഫീസിൽ ഊർജ്ജ കിരൺ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട് : കോഴിക്കോട്  ജില്ലാ ഉപഭോക്‌തൃ വിദ്യാഭ്യാസ സമിതി എനർജി മാനേജ്മെൻറ് സെൻറർ കേരള, സെൻറർ എൻവയോൺമെൻറ് ആൻറ് ഡവലപ്‌മെന്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോഴിക്കോട് റീജ്യണൽ പ്രൌവിഡൻറ് ഫണ്ട് ഓഫീസിൽ സംഘടിപ്പിച്ച ഊർജ്ജ കിരൺ പരിപാടിയിൽ ഇ.എം.സി റിസോഴ്സ് പഴ്സൺ പി.ഐ. അജയൻ കാര്യങ്ങൾ വിശദീകരിച്ചു.റീജ്യണൽ പ്രൊവിഡൻറ് ഫണ്ട് കമ്മീഷണർ എൻ. രാജണ്ണ അദ്ധ്യക്ഷത വഹിച്ചു. ദയാനന്ദൻ.കെ, മുരളിധരൻ . ബി, പത്മനാഭൻ വേങ്ങേരി, സി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.

കോഴിക്കോട് ജില്ലാ ഉപഭോക്‌തൃ വാദ്യാഭ്യാസ സമിതി എനർജി മാനേജ്മെൻറ് സെൻറർ കേരള, സെൻറർ എൻവയോൺമെൻറ് ആൻറ് ഡവലപ്‌മെന്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോഴിക്കോട് റീജ്യണൽ പ്രൌവിഡൻറ് ഫണ്ട് ഓഫീസിൽ സംഘടിപ്പിച്ച ഊർജ്ജ കിരൺ പരിപാടിയിൽ ഇ.എം.സി റിസോഴ്സ് പഴ്സൺ പി.ഐ.അജയൻ ക്ലാസ്സ്  എടുക്കുന്നു.റീജ്യണൽ പ്രൊവിഡൻറ് ഫണ്ട് കമ്മീഷണർ എൻ. രാജണ്ണ , ദയാനന്ദൻ.കെ.എന്നിവർ സമീപം
Share

Leave a Reply

Your email address will not be published. Required fields are marked *