ഡൽഹി: ഇന്ത്യയുടെ ബോക്സിംഗ് താരം മേരി കോം ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി. ജോർദാനിൽ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ റൗണ്ടിൽ സെമിയിൽ എത്തിയതോടെയാണ് മേരി കോം ഒളിംപിക്സിന് യോഗ്യത നേടിയത്.
51 കിലോ വിഭാഗത്തിലാണ് നേട്ടം സ്വന്തമാക്കിയത്. ഫിലിപ്പിൻസിന്റെ ഐറിഷ് മാഗ്നോയെയാണ് മേരി കോം 50ന് തോൽപ്പിച്ചത്. കൂടാതെ ലോക ഒന്നാംനമ്പർ താരമായ അമിത് പാംഘലും ഒളിംപിക്സ് യോഗ്യത നേടിയിട്ടുണ്ട്.