സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 12 ആയി. അതിനാൽ രോഗം പകരുന്നത് തടരാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയാണ് സര്‍ക്കാര്‍. പൊതുപരിപാടികള്‍, കല്യാണങ്ങള്‍, ഉത്സവങ്ങള്‍ പോലെ ധാരാളം ആളുകള്‍ തടിച്ചുകൂടുന്ന പരിപാടികളൊക്കെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.
കൂടുതല്‍ ആളുകള്‍ ഒന്നിച്ചെത്തുന്ന തിയേറ്ററുകളില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ സിനിമ തിയേറ്ററുകള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയുടെ പശ്ചാത്തലത്തില്‍ സിനിമകളുടെ റിലീസുകള്‍ മാറ്റിവയ്ക്കാനും നിര്‍മാതാക്കള്‍ തയ്യാറാവുന്നുണ്ട് . ടൊവിനോ തോമസ് നായകനാവുന്ന ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.