മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുക: സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ ജനാധിപത്യ മാർഗത്തിലൂടെ പ്രതിഷേധം ശക്തിപ്പെടുത്തണമെന്ന് സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ പറഞ്ഞു. പീപ്പിൾസ് റിവ്യൂ ഓഫീസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഫഖി തങ്ങൾ കാണിച്ചു തന്ന മതസൗഹാർദ്ദത്തിന്റെ മാതൃക ഇന്ന് വളരെയധികം പ്രസക്തമാണ്. രാജ്യത്തിന്റെ വികസനത്തിനായി അധികാരത്തിലേറിയ ബിജെപി സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്ലിം സമുദായത്തെ അടിച്ചമർത്താനുമാണ് ശ്രമിക്കുന്നത്. വർഗീയമായി തരംതിരിക്കുന്നതിലൂടെ താൽക്കാലികമായ നേട്ടങ്ങൾ മാത്രമേ സർക്കാറിനുണ്ടാകൂ. എന്നാൽ അറബ് രാജ്യങ്ങളിൽ എല്ലാ മതക്കാരും ഐക്യത്തോടെ ജോലി ചെയ്യുന്നതും യുഎഇ ഗവൺമെന്റ് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയതും ഇസ്ലാമിന്റെ മതസൗഹാർദ്ദ നിലപാടിനെയാണ് കാണിക്കുന്നത്. മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ദേശീയതക്കും നാടിന്റെ വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന മാധ്യമമായ പീപ്പിൾസ് റിവ്യൂവിന് അദ്ദേഹം ആശംസകൾ നേർന്നു.

സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ
പീപ്പിൾസ് റിവ്യൂ വിപുലീകരിച്ച ഓഫീസ്  സന്ദർശിക്കാനെത്തിയ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങളെ ചീഫ് എഡിറ്റർ പി.ടി നിസാർ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു. സബ് എഡിറ്റർ അഹ്‌റാസ് റാസി, റിപ്പോർട്ടർ പി. വിസ്മയ, ചീഫ് ഡിസൈനർ ഷെബീർ മഞ്ഞിയിൽ സമീപം.
Share

Leave a Reply

Your email address will not be published. Required fields are marked *