ലണ്ടൻ: കായിക രംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം. കഴിഞ്ഞവർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനു ലഭിച്ചു.
ഞായറാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. 1980 മുതൽ 1996 വരെ ഒളിമ്ബിക് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തതാണ് പി.ടി. ഉഷ. 985 ഏഷ്യൻ ചാമ്ബ്യൻഷിപ്പിൽ അഞ്ച് സ്വർണം നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്ബ്യൻഷിപ്പിലും 100, 200, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് വിഭാഗങ്ങളിലും താരം സ്വർണം നേടി.
സിന്ധുവിനെ പുരസ്‌കാര നേട്ടത്തിന് അർഹയാക്കിയത് 2019 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ കിരീട നേട്ടമാണ്.