പി.ടി ജനാർദ്ദനൻ ചേവായൂർ സഹകരണ ബാങ്കിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് എത്തുകയാണ്. കോഴിക്കോട് ജില്ലയിലെ ചേവായൂർ പ്രദേശത്താണ് പിടി ജനാർദ്ദനൻ ജനിച്ചു വളർന്നത്. ചെറുപ്പം മുതലെ പൊതുപ്രവർത്തനത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം സാമൂഹിക സാമ്പത്തിക രംഗത്തെ ദളിതരുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാഗ്രഹമുള്ള വ്യക്തിയായി വളർന്നു. മുപ്പത്തിനാല് വർഷം മുമ്പ് 1985ൽ അധ8കൃത വർഗ ലീഗിന്റെ ചേവായൂർ മണ്ഡലം സെക്രട്ടറി ആയി പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്നു. ഇന്നത് ഭാരതീയ ദളിത് കോൺഗ്രസ് എന്ന പേരിൽ അറിയപ്പെടുന്നു.
അച്ഛന്റെ മാതൃക പിന്തുടർന്ന് കൊണ്ടാണ് ജനാർദ്ദനൻ ദളിത് സംഘടനാ പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. അച്ഛൻ പിടി അയ്യപ്പൻ ഹരിജൻ സമാജം കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ആയിരുന്നു. ഭൂരിഭാഗം ദളിത് പ്രവർത്തകർക്കും പറയാനുള്ളത് പോലെത്തന്നെ ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ചുറ്റുവട്ടത്തിൽ തന്നെയായിരുന്നു അയ്യപ്പൻ മക്കളെ വളർത്തിയത്. ഇതിനിടയിലും അധ8കൃത വിഭാഗത്തിന്റെ പുരോഗമനത്തിനായുള്ള പ്രവർത്തനങ്ങൾ അച്ഛൻ ആവേശത്തോടെ തുടർന്നെന്ന് ജനാർദ്ദനൻ ഓർമ്മിക്കുന്നു. സംഘടനാ പ്രവർത്തകരെയും കൂട്ടി, പറമ്പിലെ ചളിയും, വിയർപ്പുമായി വീട്ടിൽ യോഗം കൂടാനെത്തുന്ന അച്ഛൻ തനിക്കെന്നും മാതൃകയായിരുന്നെന്ന് അദ്ദേഹം ഓർമ്മിക്കുന്നു.
കേരളത്തിൽ ദളിത് വിഭാഗത്തിനെതിരെ ഉത്തരേന്ത്യയിൽ കാണുന്ന പോലുള്ള വിവേചനങ്ങൾ നടക്കുന്നില്ലെങ്കിലും പൊള്ളുന്ന അനുഭവങ്ങൾ തന്നെയായിരുന്നു പിടി ജനാർദ്ദനനെ വളർത്തിയത്. ഭാരതീയ ദളിത് കോൺഗ്രസിലെ പ്രവർത്തനത്തിന് ശേഷം എസ്‌സി എസ്ടി സെൽ ബ്ലോക്ക് പ്രസിഡന്റ്്, ഡിസ്ട്രിക്ട് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ദളിത് ഫെഡറേഷനിൽ യുവജന വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വന്നു. ഇതിനിടയിലാണ് ഫെഡറേഷനിൽ പിളർപ്പുണ്ടാകുകയും സംസ്ഥാന വർക്കിംഗ് പ്രസിഡന്റായിരുന്ന ടിപി ഭാസ്‌കരനും, യുവജന മഹിളാ സംസ്ഥാന പ്രസിഡന്റുമാരും കമ്മിറ്റികളും ടിപി ഭാസ്‌കരന്റെ നേതൃത്തത്തിൽ കേരള ദളിത് ഫെഡറേഷൻ രൂപീകരിച്ചത്.
രാഷ്ട്രീയപരമായി വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് പിടി ജനാർദ്ദനൻ. ദളിത് സംഘടനാ പ്രവർത്തനത്തോടൊപ്പം കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തനവും അദ്ദേഹം തുടർന്നു. യൗവ്വനകാലം മുതൽ തന്നെ കോൺഗ്രസിന്റെ സംഘടനാ ചുമതലകൾ വഹിച്ചു വരുന്നു. ചേവായൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.
സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വിസ്മരിക്കാനാകാത്തതാണ്. വൻകിട മുതലാളിത്ത ബാങ്കുകളുടെ നീരാളി പിടുത്തത്തിൽ നിന്നും സാധാരണ ജനങ്ങളെ സഹായിക്കാനുള്ള ദൗത്യമാണ് സഹകരണ പ്രസ്ഥാനത്തിനുള്ളതെന്ന് ജനാർദ്ദനൻ വിശ്വസിക്കുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ സാമ്പത്തികമായി പരിഹരിക്കാനും അവർക്ക് കൈത്താങ്ങാകാനും ഇതിനേക്കാൾ ഭേദപ്പെട്ട സംരഭങ്ങൾ വേറെയില്ലെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഉന്നത ശ്രേണിയിലേക്ക് സഹകരണ പ്രസ്ഥാനങ്ങൾ വളർന്നു പന്തലിച്ചതിന്റെ ഫലമാണ് ചേവായൂർ സഹകരണ ബാങ്ക്. ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് എത്തുന്നത് തന്റെ പൊതുജന സേവന പ്രവർത്തനത്തിന് ശോഭയേകുമെന്ന് ജനാർദ്ദനൻ വിശ്വസിക്കുന്നു. അതേസമയം തന്നെ വളരെയധികം ഉത്തരവാദിത്വം നിറഞ്ഞതാണ് സ്ഥാനമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചേവായൂർ സഹകരണ ബാങ്കിലെത്തുന്നതിനു മുന്നെ നിരവധി സഹകരണപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച പരിചയമുണ്ട്. കോഴിക്കോട് കാർഷിക വികസന ബാങ്കിന്റെ ഡയറക്ടർ ആയിരുന്നു. പത്ത് വർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളേജ് അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർ ആയി പ്രവർത്തിച്ചു. നിലവിൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരുമ്പോഴാണ് ചേവായൂർ സഹകരണ ബാങ്കിന്റെ സാരഥ്യം ജനാർദ്ദനനെ തേടിയെത്തുന്നത്.
സഹകരണ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും ദളിത് പിന്നോക്ക സംഘടനകളുടെ അത്താണിയാണ് പിടി. കാര്യങ്ങൾ ശരിയാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ജനാർദ്ദേട്ടനേക്കാൾ മികച്ചവർ ഇല്ലെന്ന് ദളിത് സംഘടനാ പ്രവർത്തകർ വ്യക്തമാക്കുന്നു. കോഴിക്കോട് ജില്ലയിലെ ഇരുപത്തഞ്ചോളം ദളിത് സംഘടനകളുടെ കൂട്ടായ്മയുടെ ചെയർമാനാണ് പിടി. ജീവകാരുണ്യപ്രവർത്തനങ്ങളിലും തന്നാൽ കഴിയുന്നത് എത്തിച്ചുകൊടുക്കാൻ ശ്രമിക്കാറുണ്ട് അദ്ദേഹം. പൊതുപ്രവർത്തനത്തിൽ വന്ന ശേഷം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ടുവെങ്കിലും എല്ലാം പൂർണമായി എന്ന് വിശ്വസിക്കാൻ താൻ തയ്യാറല്ലെന്ന് പിടി പറയുന്ന