നഗര വികസനത്തിൽ വൻകുതിച്ചുചാട്ടത്തിന് നാന്ദികുറിച്ചു: മേയർ തോട്ടത്തിൽ രവീന്ദ്രൻ

നഗര വികസനത്തിൽ വൻകുതിച്ചുചാട്ടത്തിന് നാന്ദികുറിച്ചു: മേയർ തോട്ടത്തിൽ രവീന്ദ്രൻ

 

കോഴിക്കോട്: നഗര വികസനത്തിന് ദീർഘവീക്ഷണത്തോടുകൂടിയ ബ്യഹത് പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് മേയർതോട്ടത്തിൽരവീന്ദ്രൻ പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു. നഗരത്തിൽ 7 പുതിയ റോഡുകൾ സർക്കാർ സഹായത്തോടെ യാഥാർത്ഥ്യമാക്കാൻ സാധിച്ചു. നഗരത്തിലെത്തുന്നവർക്ക് യാത്രയ്ക്ക് വലിയ സഹായകരമായ ഈ നടപടി വലിയ അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്. നമ്മുടെ നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യം തന്നെയാണ്. ഇത് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നം തന്നെയാണ്. ഇതിനൊരു ശാശ്വത പരിഹാരമുണ്ടാക്കുക എന്നതായിരുന്നു മേയർ എന്ന നിലക്ക് മുൻപിലുള്ള ഏറ്റവും വലിയവെല്ലുവിളി. 250 കോടി രൂപ മുതൽമുടക്കിൽ ഞെളിയൻപറമ്പിൽ ജർമൻടെക്‌നോളജിയിൽ സിൻണ്ട എന്ന കമ്പനി ഈ പ്രാജക്ട് ഏറ്റെടുക്കുകയും, ജനുവരി 6 ന് മുഖ്യമന്ത്രി ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തി ഉൽഘാടനം ചെയ്യും. ഒരു വർഷത്തിനകം ഒരുു പ്ലാന്റ് പ്രവർത്തനസജമാകും. തുടർന്ന് രണ്ടാമത്തെ പ്ലാൻും പൂർത്തിയാവും. പ്രതിദിനം 500ടൺ മാലിന്യം ഇവിടെ സംസ്‌കരിക്കും. 300 ടൺ മാലിന്യം പ്രതിദിനം നൽകണം. മുന്നോട്ടുള്ള കാലത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പ്ലാന്റ് നിർമ്മിക്കുന്നത്. ഗ്ലാസും, മെറ്റൽ പാർട്ടും ഒഴികെ എല്ലാതരം മാലിന്യങ്ങളും ഇവിടെ സംസ്‌കരിക്കും. ഇതിലൂടെ 5 മെഗാവാട്ട് വൈദ്യുതിയും ഉൽപ്പാദിപ്പിക്കാനാവും. ഇതോടുകൂടി നാം നേരിട്ട നഗരമാലിന്യത്തിന്റെ സംസ്‌കരണമെന്ന കടമ്പ മറികടക്കും.
മറ്റൊരു പ്രശ്‌നം നഗരത്തിലെ പാർക്കിങാണ്. ഇതും എല്ലാ നഗരങ്ങളും അനുഭവിക്കുന്ന കാര്യം തന്നെയാണ്. ഇതു പരിഹരിക്കാൻ സ്റ്റേഡിയത്തോട് ചേർന്ന് മൾട്ടിലെവൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കും. 550 കാറുകളും, 1000 ടൂവിലറുകളും ഇവിടെ പാർക്ക് ചെയ്യാനാവും. രണ്ട് ഏക്കറിൽ 3 നിലയിലായി നിർമ്മിക്കുന്ന പാർക്കിംഗ് പ്ലാസയിൽ കൊമേഴ്‌സ്യൽ സംവിധാനവും ഒരുക്കും. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. 2 മാസത്തിനകം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. അതുപോലെ മാനാഞ്ചിറ സത്രം ബിൽഡിംഗ് പൊളിച്ച് 240 കാറുകൾ പാർക്ക് ചെയ്യുന്ന പ്ലാസയും, അവിടെ കച്ചവടം ചെയ്തിരുന്ന വ്യാപാരികൾക്ക് പുനരധിവാസ സൗകര്യവും ഒരുക്കും. ഇവിടെ ആളുകൾക്ക് ഇരിക്കാനുള്ള ലോൺ സൗകര്യവും ഒരുക്കും.
നഗരത്തിൽ രാത്രികാലങ്ങളിൽ ഇരുട്ടിനെയാരും ഭയക്കേണ്ടിവരില്ല. കാരണം ഇക്കാര്യത്തിൽ സമഗ്രമായ നടപടികൾ തുടങ്ങിക്കഴിഞ്ഞു. നഗരത്തിലെ 40,000 ലൈറ്റുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റം ആരംഭിച്ചു കഴിഞ്ഞു. കർണാടക സർക്കാരിന്റെ ഇലക്ടോണിക് കോർപ്പറേഷനാണ് ഇതിന്റെ ചുമതല. 10 വർഷത്തേക്ക് നടത്തിപ്പും, മെയിന്റനൻസും ഈ കമ്പനിക്കാണ് നൽകിയിട്ടുള്ളത്. 48 മണിക്കൂർ എവിടെയെങ്കിലും ലൈറ്റ് കത്തിയിട്ടില്ലെങ്കിൽ അതിന്റെ വിവരം മേയറുടെയും ഉത്തരവാദിത്തപ്പെട്ടവരുടെയും മൊബൈൽ ഫോണിലെത്തും. അങ്ങനെ വന്നാൽ അവർക്ക് പൈനാൽട്ടി അടക്കേണ്ടിവരും.
മുടങ്ങിപോയ സരോവരം സ്വീവറേജ് പ്ലാൻ് പുനരാരംഭിക്കാൻ അനുകൂല ഉത്തരവ് വന്നിട്ടുണ്ട്. 20 കോടി ചിലവഴിച്ച പദ്ധതിയാണിത്. എന്നാൽ ഒരാൾ കേസ് കൊടുത്തതോടെ പദ്ധതിമുടങ്ങി. ഇപ്പോൾ സ്‌റ്റേ നീങ്ങി. വെറ്റ്‌ലാന്റ് അതോറിറ്റിയോട് പെർമിഷൻ വാങ്ങി പദ്ധതി നടപ്പാക്കാൻ നിർദ്ദേശം കിട്ടിയിട്ടുണ്ട്. ഇതിനായി ചീഫ് സെക്രട്ടറിക്ക് അപേക്ഷ കൊടുത്തിട്ടുണ്ട്. അനുകൂല ഉത്തരവ് വന്നാൽ പ്രവർത്തി ആരംഭിക്കും. വിഭാവന ചെയ്യുന്ന കാലത്ത് വരുന്ന എസ്റ്റിമേറ്റ് തുക, പദ്ധതിക്ക് തടസ്സം നേരിട്ടാൽ വർദ്ധിപ്പിക്കേണ്ടി വരികയാണ്. ഇതുണ്ടാക്കുന്നത് യഥാർത്ഥത്തിൽ വലിയ നഷ്ടമാണ്. അമ്യത് പദ്ധതിയിലുൾപ്പെടുത്തി 117 കോടി രൂപയുടെ സ്വീവറേജ് പദ്ധതി (വെസ്റ്റ്ഹിൽ മുതൽ കോതിവരെ) ടെണ്ടർ വിളിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ മലിന ജലം മൂലം ദുരിതമനുഭവിച്ചിരുന്ന പ്രദേശവാസികളുടെ പ്രയാസം പരിഹരിക്കാൻ കോർപ്പറേഷൻ മുന്നിട്ടിറങ്ങുകയും 14 1/2 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു. കോർപ്പറേഷൻ ഇടപെടേണ്ടതില്ലെങ്കിലും പൊതു ജനതാൽപ്പര്യം മുൻനിർത്തി രംഗത്തിറങ്ങുകയായിരുന്നു.
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സമഗ്രമായ പദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. മാവൂർറോഡിലും, വെസ്റ്റ്ഹിൽ പീപ്പിൾസ് റോഡിലും ഇതിന്റെ നിർമ്മാണം ധ്യതഗതിയിൽ നടന്നുവരുകയാണ്. സോളിഡ്‌വേസ്റ്റിനേക്കാൾ വലുതാണ് മാലിനജലം. ഇത് ശുദ്ധജലംപോലും മലിനമാക്കുകയാണ്. വികസന പദ്ധതികളിലെല്ലാം സർക്കാരും, എം.പിമാരും, എംഎൽഎ മാരും നന്നായി സഹകരിച്ചിട്ടുണ്ട്. നഗരത്തെ വ്യത്തിയായി സൂക്ഷിക്കുക എന്ന സന്ദേശമാണ് മേയർക്ക് നൽകാനുള്ളത്. വ്യത്തിയില്ലെങ്കിൽ ലോകത്തിന് മുൻപിൽ നമ്മുക്കൊരു വിലയുമുണ്ടാവില്ല. എന്റെ നഗരം വ്യത്തിയുള്ള നഗരം എന്ന സന്ദേശം ഓരോരുത്തരും ഏറ്റെടുക്കണം. നഗരത്തിന്റെ മനോഹാരിതക്കായി ഹരിത കർമ്മസേന രൂപീകരിച്ചതായും മേയർ പറഞ്ഞു.
1979 മുതൽ നഗരഭരണത്തിന്റെ ഭാഗമായതാണ്. രണ്ട് പ്രാവശ്യം മേയറായി. ഡെപ്യൂട്ടിമേയറായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി. ഇനി വീണ്ടും നഗരഭരണം കയ്യാളാനില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾവരട്ടെ. അവരുടെ കഴിവുകളും നാടിന് പ്രയോജനം ചെയ്യപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു. നഗരത്തിന്റെ സമഗ്രവികസനത്തിന് കനത്ത സംഭാവനകൾ നൽകിയ സ്‌നേഹം നിറഞ്ഞ കോഴിക്കോടിന്റെ വികസന നായകന്റെ മുഖത്ത് കർമ്മ സാഫല്യത്തിന്റെ നക്ഷത്ര തിളക്കം.

Share

Leave a Reply

Your email address will not be published. Required fields are marked *