ഭോപ്പാല്‍: കമല്‍നാഥ് സര്‍ക്കാരുമായി മധ്യപ്രദേശില്‍ ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുത്തു. അതോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ബിജെപിയിലേക്ക് ക്ഷണിച്ചു.
നേരത്തെ കോണ്‍ഗ്രസ് നേതാക്കളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി തന്നെ അവഗണിച്ചുവെന്നു പറഞ്ഞു. ബിജെപിയിലേക്കുള്ള സിന്ധ്യയുടെ കൂടുമാറ്റത്തെ പ്രധാനമന്ത്രി പിന്തുണച്ചതായാണ് സൂചന.