കൊറോണ മുൻകരുതൽ  സംസ്ഥാനത്താകെ പൊതുപരിപാടികൾ നിർത്തിവെക്കും

കൊറോണ മുൻകരുതൽ സംസ്ഥാനത്താകെ പൊതുപരിപാടികൾ നിർത്തിവെക്കും

തിരുവനന്തപുരം : കൊറോണ മുൻകരുതൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്താകെ പൊതുപരിപാടികൾ നിർത്തിവെക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തു. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. 8,9,10 ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. മാർച്ച് അവസാനം വരെയുള്ള പൊതുപരിപാടികളാണ് നിർത്തിവെച്ചിട്ടുള്ളത്.

സംസ്ഥാനമാകെ അതീവ ജാഗ്രത പുലർത്താനും തീരുമാനമായി. സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവർത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു.വിവിധ ജില്ലകളിലായി 1116 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 807 സാമ്ബിളുകൾ എൻഐവി യിൽ പരിശോധനയ്ക്ക് അയച്ചതിൽ 717 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്

Share

Leave a Reply

Your email address will not be published. Required fields are marked *