ദുബായ് : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ദുബായിലെ വൻകിട ഹോട്ടൽ ഗ്രൂപ്പായ എമ്മാർ ഗ്രൂപ്പിന്റെ ഹോട്ടലിൽ താമസത്തിന് അടുത്ത അഞ്ച് മാസത്തേയ്ക്കുള്ള ബുക്കിംഗ് നിർത്തിവെച്ചു.
മാർച്ച് 14 മുതൽ ആഗസ്റ്റ് 31 വരെ ബുക്കിംഗ് നിർത്തിവെച്ചത്. ബുർജ് ഖലീഫയുടെ സമീപത്താണ് ഈ വൻകിട ഹോട്ടലിലൊന്ന് സ്ഥിതി ചെയ്യുന്നത്. കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യവും ടൂറിസത്തിലുള്ള ഇടിവും യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിയ്ക്കുമെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.