കൊറോണ: അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

കൊറോണ: അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ


സംസ്ഥാനത്ത് 24 മണിക്കൂർ കോൾ സെന്ററുകൾ സജ്ജമാക്കി

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം അറിയിച്ചത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഒരിക്കലും സ്വമേധയാ ആശുപത്രികളിൽ പോകരുത്. കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് അവർ നിയോഗിക്കുന്ന വാഹനത്തിൽ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവർ ദിശ 1056, 0471 255 2056 എന്ന നമ്പരിൽ വിളിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കൺട്രോൾ റൂമിന് പുറമേ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോൾ സെന്ററിന്റെ നമ്പറുകൾ.

Share

Leave a Reply

Your email address will not be published. Required fields are marked *