കോഴിക്കോട്: കാരശ്ശേരി കാരമൂലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂർ പഞ്ചായത്തിന് തൊട്ടടുത്തുള്ള പഞ്ചായത്താണ് കാരശ്ശേരി.
പക്ഷികൾ ചത്തത് ആശങ്കയ്ക്കിടയാക്കിയതോടെ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മാലാംകുന്ന് ഭാഗത്ത് കാക്കകളേയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വവ്വാലുകളേയും കണ്ടെത്തിയത്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 2060 പക്ഷികളെയാണ് കൊന്നൊടുക്കിയത്.