ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഇത്.
അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം ആലിബാബയുടെ മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്.
മുകേഷ് അംബാനിയുടെ സമ്പത്തിൽ ഒറ്റദിവസംകൊണ്ട് 560 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോബ്സ് മാസികയിലെ സമ്പന്ന പട്ടികയിൽ മാർച്ച് മാസത്തിലെ കണക്ക് പ്രകാരം 4,220 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.
തുടര്‍ച്ചയായ നാലുദിവസം നഷ്ടത്തിലായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില തിങ്കളാഴ്ചമാത്രം 12 ശതമാനമാണ് ഇടിഞ്ഞത്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം. നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഒറ്റദിവസം കൊണ്ട് 166.50 രൂപ ഇടിഞ്ഞ് 1,104.50 രൂപയിലാണ് റിലയന്‍സ് ഓഹരികള്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
7.40 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ഐ.ടി. കമ്ബനിയായ ടി.സി.എസ്. ഒന്നാമതെത്തി