തമിഴ്നാട് : സി പി എം തമിഴ്നാട് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോർജ്ജ് ഫോർട്ടിലുള്ള തമിഴ്നാട് സെക്രട്ടേറിയറ്റിലേക്ക് ആയിരക്കണക്കിന് പ്രവർത്തകരെ നയിച്ചു കൊണ്ടുള്ള പ്രകടനം പാരീസ് കോർണറിൽ സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പോലീസ് പ്രകടനം തടഞ്ഞതിനെ തുടർന്ന് റോഡിൽ കുത്തിയിരുപ്പ് നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സി.എ.എ. എൻ പി ആർ , എൻ ആർ സി എന്നിവ തമിഴ്നാട്ടിൽ നടപ്പാക്കില്ല എന്ന് നിയമസഭയിൽ പ്രമേയം പാസ്സാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച്.
സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനു CITU നേതാവ് എ. സൗന്ദർ രാജൻ, ജില്ലാ സെക്രട്ടറിമാരായ ജി. സെൽവ, സുന്ദർ രാജൻ, ഭാഗ്യം എന്നിവരും മാർച്ചിന് നേതൃത്വം നൽകി.

