കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്ന് ജനതാദൾ (എസ്) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങളെ RBI നിയന്ത്രണത്തിലാക്കുക വഴി സഹകരണ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കൺവൻഷൻ വിലയിരുത്തി.
ദില്ലിയിൽ നടന്ന ആസൂത്രിത കലാപത്തെ നിയന്ത്രിക്കാത്ത പോലീസ് നടപടിയെ വിമർശിച്ച ജഡ്ജിയെ സ്ഥലം മാറ്റിയും, സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും വിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി നേതാവിനെതിരെ നടപടിയെടുക്കാതെയും ,ദില്ലി കലാപത്തിന്റെ വസ്തുതകൾ പുറത്തു കൊണ്ട് വന്ന മാധ്യമങ്ങളെ വിലക്കിയും മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ നടപടിയിൽ കൺവൻഷൻ ഉത്കണ്ഡ രേഖപ്പെടുത്തി.
കൺവൻഷൻ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡണ്ട് സി.കെ നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അധ്യക്ഷത വഹിച്ചു.കാഞ്ഞിക്കാവ് കഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.പി മുകുന്ദൻ, എടയത്ത് ശ്രീധരൻ, എളമന ഹരിദാസ്, പി.കെ കബീർ, എന്നിവർ സംസാരിച്ചു. പി.ടി ആസാദ് സ്വാഗതം പറഞ്ഞു.