കോഴിക്കോട്: അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന കൂച്ചുവിലങ്ങിനെതിരായി കോൺഗ്രസിനെതിരെ ജനതാ പ്രസ്ഥാനവുമായി യോജിച്ചു പ്രവർത്തിച്ച ജനസംഘത്തിന്റെ പിന്മുറക്കാർ രാജ്യം ഭരിക്കുമ്പോൾ,
മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുക വഴി ജനാധിപത്യവിരുദ്ധ നിലപാടുകൾ തുടരുകയാണെന്ന് ജനതാദൾ-എസ് ജില്ലാ പ്രസിഡണ്ട് കെ, ലോഹ്യ പറഞ്ഞു.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ മാധ്യമവിലക്കിനെതിരായി ജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയുടെ കാലഘട്ടത്തെ പോലും മറികടക്കുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ ആണ് രാജ്യം മുഴുവൻ അരങ്ങേറിക്കൊണ്ടിരിക്കുന്നത്,
ഭരണഘടനയേയും, കോടതിയേയും, നോക്കുകുത്തിയാക്കി ആർ.എസ്.എസ്. അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഉള്ള പ്രതിഷേധം
ശക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിൽ പി. ടി, ആസാദ്,
പി. കെ, കബീർ, ടി. എ അസീസ്, അബ്ദുല്ല കെ. കെ, എളമനാ ഹരിദാസ്, പി ബാലൻ, റഷീദ് മുയിപ്പോത്ത്, കെ പി അബൂബക്കർ, ശശീന്ദ്രൻ, പ്രകാശൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.