ബംഗ്ലാദേശിൽ കോവിഡ് 19 : പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കി

ബംഗ്ലാദേശിൽ കോവിഡ് 19 : പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി : ബംഗ്ലാദേശിൽ കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനം റദ്ദാക്കി. പ്രധാനമന്ത്രി ധാക്കയിൽ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നത് ഈ മാസം പതിനേഴിനായിരുന്നു.

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജിബുർ റഹ്മാന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ മോദിയെ ക്ഷണിച്ചിരുന്നു. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് അയൽ രാജ്യത്ത് ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ടുപേർ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയവരാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *