പത്തനംതിട്ട : കൊവിഡ് 19 സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും സർക്കാരിൽ നിന്നും തരുന്ന വിവരങ്ങൾ മാത്രമേ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാവൂ എന്നും വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങൾ മുഖേന ഷെയർ ചെയ്യരുതെന്നും സർക്കാർ .അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
പൊതു ഇടങ്ങളിലെ സമ്പർക്കം ഒഴിവാക്കുക ,പൊതു ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയാണ് അസുഖം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം. അസുഖ ബാധിതരുമായി ഒരു മീറ്ററിൽ കുറഞ്ഞ സാഹചര്യത്തിൽ ഇടപഴകുബോഴാണ് രോഗം പകരാൻ ഇടയാകുന്നത്.
ചുമയ്ക്കുമ്പോഴും ,തുമ്മുമ്പോഴും മറ്റുള്ളവർക്ക് പകരാതിരിക്കാനുള്ള മുൻകരുതലുകൾ കൃത്യമായി പാലിക്കുക. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ഈ രണ്ട് നിർദേശങ്ങൾ അടങ്ങിയ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട വീഡിയോകൾ സർക്കാരിന്റെ വിവിധ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളിലും മറ്റ് സോഷ്യൽ മീഡിയകളിലും ലഭ്യമാണ്.
രോഗലക്ഷണമുള്ളവരിൽ നിന്നും വ്യക്തി സമ്പർക്കം ഒഴിവാക്കണം. പരമാവധി പൊതുപരിപാടികൾ ഒഴിവാക്കണം. ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം രോഗബാധിതർ മാത്രമാണ് മാസ്‌ക്ക് ഉപയോഗിക്കേണ്ടത്.