കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം കളളം : പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ്

കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം കളളം : പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ്

പത്തനംതിട്ട : കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം പൊളിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ്. മെഡിക്കൽ ചെക്കപ്പ് വേണമെന്ന് വിമാനത്താവളത്തിലോ നാട്ടിൽ എത്തിയ ശേഷമോ യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ്  ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ യുവാവ് പറഞ്ഞത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് സ്വയം കാറോടിച്ച് ജില്ലാ ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും യുവാവ് പറഞ്ഞിരുന്നു. എന്നാൽ രോഗം ഇവർ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡോളോ വാങ്ങിയിരുന്നുവെന്നും ഇത് കണ്ടെത്തി ആരോഗ്യ വകുപ്പ് രണ്ടാമതും ബന്ധപ്പെട്ടപ്പോഴാണ് രോഗലക്ഷണങ്ങളുണ്ടെന്ന് കുടുംബം സമ്മതിച്ചതെന്നും പറഞ്ഞു.

കഴിഞ്ഞ 29 ന് നാട്ടിൽ എത്തിയ ഇവർ ആറാം തീയതിയാണ് ഹോസ്പിറ്റലിൽ റിപ്പോർട്ട് ചെയ്യുന്നത്. ബന്ധു അസുഖ ബാധിതനായതിന് ശേഷം ഞങ്ങൾ ലിങ്ക് കണ്ടെത്തി ബന്ധപ്പെട്ടവെന്നും പിഎച്ച്സി ഉദ്യോഗസ്ഥർ വിളിച്ച് സംസാരിച്ചപ്പോഴും അമ്മയ്ക്ക് ഹൈപ്പർ ടെൻഷന് മരുന്നുവാങ്ങാനാണ് പോയതെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ ഇവർ ആശുപത്രിയിൽ നിന്ന് ഡോളോ വാങ്ങിയിരുന്നു. ഇത് കണ്ടെത്തി വീണ്ടും പിഎച്ച്സി ഡയറക്ടർ ബന്ധപ്പെട്ടു. ഡോളോ വാങ്ങിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോഴാണ് ശരിയാണ് പനിയുണ്ട്, തൊണ്ടവേദനയുണ്ടെന്ന് ഇയാൾ സമ്മതിക്കുന്നതെന്നും കലക്ടർ പറഞ്ഞു.

കൊറോണ രോഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ്. എന്നിട്ടും ഇത്രയും വിഷയം നടന്നിട്ട്, മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ജില്ലാ ഭരണകൂടത്തെയോ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിനെയോ ബന്ധപ്പെട്ടിരുന്നെങ്കിൽ ഇത്രയും വ്യാപിക്കുന്നത് ഒഴിവാക്കാമായിരുന്നു. എന്നിട്ടും ആംബുലൻസിൽ വരാൻ തയ്യാറായില്ല. സ്വന്തം വാഹനത്തിൽ വരാനാണ് അവർ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. രോഗബാധിതർ സമ്പർക്കം പുലർത്തിയ എല്ലാവരെയും കണ്ടെത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

വിദേശത്ത് നിന്നെത്തിയ വിവരം എയർപോർട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്നും വിവാഹത്തിനോ പൊതുചടങ്ങുകൾക്കോ പോയിട്ടില്ലെന്നുമാണ് രോഗ ബാധിതനായ യുവാവ് വ്യക്തമാക്കിയത്. അതേസമയം, പുനലൂരുള്ള ബന്ധുവീട്ടിൽ പോയിരുന്നെന്നും യുവാവ് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസം അഞ്ചുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. കൊറോണ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. എന്നാലും മുൻകരുതൽ സ്വീകരിക്കുന്നുവെന്നേയുള്ളുവെന്നും കലക്ടർ വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *