പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എസ് ആർ ടി സി പത്തനംതിട്ട സെക്ടറിൽ ബയോമെട്രിക് പഞ്ചിങ് നിർത്തിവെച്ചതായി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ആവശ്യമെന്നു തോന്നുന്ന പക്ഷം മറ്റു സ്ഥലങ്ങളിലും പഞ്ചിങ് നിർത്തിവെക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ധേഹം അറിയിച്ചു. പത്തനംതിട്ട സെക്ടറിലെ മുഴുവൻ കെ എസ് ആർ ടി സി ജീവനക്കാർക്കും മാസ്‌ക് വിതരണം ചെയ്തു. മറ്റു ജില്ലകളിലും ആവശ്യാനുസരണം മാസ്‌ക് ലഭ്യമാക്കും. ബസ്സുകളിൽ ഹാൻഡ് സാനിറ്റൈസർ നൽകുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കെ എസ് ആർ ടി സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.