എറണാകുളത്ത്  മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി:  എറണാകുളത്ത്   മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന് എത്തിയ്
മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം തീയതി രാവിലെ 6.30നാണ് ഇവർ നാട്ടിലെത്തിയത്. കുട്ടിയുടെ രക്ഷിതാക്കൾക്കും നേരിയ തോതിൽ പനിയുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

വിമാനത്താവളത്തിൽ എത്തിയപ്പോൾ കുട്ടി്ക്ക് പനി ഉണ്ടായിരുന്നു. ഉടൻതന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. EK513 വിമാനത്തിലാണ് ഇവർ നാട്ടിൽ എത്തിയത്. ഇറ്റലിയിൽ നിന്ന് ദുബായ് വഴിയാണ് കേരളത്തിൽ എത്തിയത്.ഇവർക്കൊപ്പം എത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. പരിഭ്രാന്തി വേണ്ടെന്നും മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *