സ്ത്രീ സമത്വത്തിന് സമൂഹം ഉണരണം – വിദ്യ ബാലകൃഷ്ണൻ (യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി)

സ്ത്രീ ശാക്തീകരണം എന്ന വിഷയം ഉയർത്തിപ്പിടിച്ച്  കൊണ്ട് 50
വർഷത്തിലധികമായി ലോകമെമ്പാടും നമ്മൾ വനിതാ ദിനം
ആഘോഷിക്കുന്നുണ്ട് .യൂ.എൻ ഉൾപ്പെടയുള്ള ലോക സംഘടനകളും
,രാജ്യങ്ങളും സ്ത്രീ ശാക്തീകരണത്തിനായി ഒരുപാട് പ്രവർത്തനങ്ങൾ
നടത്തുന്നുണ്ട് . എങ്കിലും ആ ലക്ഷ്യത്തിലേക്കെത്തിച്ചേരാൻ നമുക്കിതു വരെ സാധിച്ചിട്ടില്ല. ഇതിനുള്ള പ്രധാന കാരണം പലയിടങ്ങളിലും സ്ത്രീകൾക്ക്
സുരക്ഷ അനുഭവെപ്പടുന്നില്ല എന്നുള്ളതാണ്.

ഇന്ന് ഇന്ത്യയിലും
സ്ത്രീകൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. ലോകത്ത് പലയിടങ്ങളിലും പലതരത്തിലുള്ള വിഷമങ്ങളും പ്രതിസന്ധികളും നേരിടുന്ന സ്ത്രീകളുണ്ട്. പുരുഷ സമൂഹത്തിൽ കൃത്യമായിട്ടുള്ള ബോധവൽക്കരണം
ഉണ്ടായാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകൂ. സ്ത്രീകൾക്കെതിരെ അതിക്രമം നടന്നാൽ അത്തരം കേസുകൾ സമയബന്ധിതമായി കോടതിയിൽ നടക്കുകയും,കുറ്റവാളികൾക്ക് കൃത്യമായ
ശിക്ഷ ഉറപ്പാക്കുവാനും നീതി ന്യായ വ്യവസ്ഥയ്ക്ക് കഴിയണം. ഫാസ് ട്രാക്ക്
കോടതി പോലുള്ളവ വരണം. അതാണ് ഇതിനൊരു പരിഹാരം.

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഗവർൺമെന്റിന്റെ ഭാഗത്തു നിന്നും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുവാനായി നിയമ സംവിധാനം കുറച്ചുകൂടി സുതാര്യമാവുകയും വേണം.
പെട്ടന്ന് തന്നെ അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കുകയും വേണം.

പുരുഷ മേധാവിത്വമുള്ള രാജ്യമാണ് നമ്മുടേത് .ഇന്ത്യയിൽ
പുരുഷന്മാരായിട്ടുള്ള പ്രധാന മന്ത്രിമാർ  ഒരുപാടുണ്ട് , എന്നാൽ
സ്ത്രീ പ്രധാനമന്ത്രി ഒന്നേയുള്ളൂ, ഇന്ദിരാ ഗാന്ധി. പാർട്ടിക്കുള്ളിൽ പലരും
അവരെ അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യയിലെ ഏറ്റവും
ശക്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്ന് നമുക്ക് പിന്നീട്
മനസ്സിലായി.

അധികാര മാറ്റത്തിന് പുരുഷ രാഷ്ട്രീയക്കാർ തയ്യാറാവാത്തിടത്തോളം കാലം സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കടന്ന് വരാൻ അവസരങ്ങൾ കുറവായിരിക്കും.
എന്നാൽ ഇപ്പോൾ ഒരു വിധം രാഷ്ട്രീയ സംഘടനകളെല്ലാം സ്ത്രീകളെ
അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. ലോക്കൽ ബോഡികളിൽ സ്ത്രീകൾക്ക് 50%
സംവരണം എലായിടത്തും നടപ്പാക്കിയിട്ടുണ്ട്. കുടുംബ്രശീ സംവിധാനത്തിലൂടെ സ്ത്രീകൾ പലരും രാഷ്ട്രീയ പാർട്ടികളിൽ എത്തിച്ചേരുന്നുണ്ട്.

നിയമ പ്രകാരം സംവരണം ഉറപ്പാക്കിയിട്ടുണ്ടെങ്കിൽ
മാത്രമേ സ്ത്രീകൾക്ക് സംവരണം ലഭിക്കുന്നുള്ളൂ. അതല്ലാതെ സ്വമേധയാ
ആരും തന്നെ അനുവദിച്ച് കൊടുക്കുന്നില്ല. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, വളരെ സന്തോഷത്തോടെ തന്നെ എനിക്ക് പറയാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്, യൂത്ത് കോൺഗ്രസ്സിസിന്റെ പുതിയ നാഷണൽ കമ്മറ്റിയിൽ 33% വനിതകളാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *