കെ അൻപഴകൻ അന്തരിച്ചു

കെ അൻപഴകൻ അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുൻ മന്ത്രിയും ഡിഎംകെ ജനറൽ സെക്രട്ടറിയുമായ കെ അൻപഴകൻ അന്തരിച്ചു. 97 വയസായിരുന്നു. ശനിയാഴ്ച്ച അർധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെത്തുടർന്ന് കഴിഞ്ഞ മാസമാണ് അൻപഴകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡിഎംകെയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു അൻപഴകൻ. 1977 മുതൽ ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അൻപഴകൻ തമിഴ്നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അന്തരിച്ച ഡിഎംകെ മുൻ അധ്യക്ഷൻ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നു പേരാസിരിയർ (പ്രൊഫസർ) എന്നറിയപ്പെടുന്ന അൻപഴകൻ. ചെന്നൈ പച്ചയപ്പാസ് കോളേജിലെ തമിഴ് അധ്യാപകനായിരുന്നു.

അൻപഴകന്റെ വിയോഗത്തെത്തുടർന്ന് ഡിഎംകെ ഓഫീസുകളിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യപിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *