ഒരുകോടി ഫലവൃക്ഷത്തൈകൾ സംസ്ഥാനത്ത് വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ

ഒരുകോടി ഫലവൃക്ഷത്തൈകൾ സംസ്ഥാനത്ത് വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ

തിരുവനന്തപുരം : ഒരുകോടി ഫലവൃക്ഷത്തൈകൾ സംസ്ഥാനത്ത് വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. പഴവർഗ ഉത്പാദനത്തിൽ പച്ചക്കറി മാതൃകയിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബിന്റെ ജൈവ പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഷരഹിത പച്ചക്കറി ഉത്പാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയിൽ പങ്കുചേർന്ന് കോട്ടയത്തെ മാധ്യമ പ്രവർത്തകരും പ്രസ് ക്ലബ് അങ്കണത്തിലും സമീപത്തുമാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ഗ്രീൻ പ്രസ് എന്ന പേരിലാണ് പദ്ധതി തുടങ്ങിയത് . റബർ വിലയിടിവിന്റെ പശ്ചാത്തലത്തിൽ പ്ലാന്റേഷൻ മേഖലയിൽ പഴവർഗങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *