ഷാർജ : ഷാർജയിൽ വെച്ച് ചേർന്ന ഐ എം സി സി ഷാർജ കമ്മിറ്റിയുടെ വാർഷിക ജനറൽ കൗൺസിൽ മീറ്റിംഗിൽ് 2020-23 വർഷത്തേക്ക് ഉള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. താഹിറലി പുറപ്പാട് പ്രസിഡണ്ട് , മനാഫ് കുന്നിൽ ജനറൽ സെക്രട്ടറി, ഉമ്മർ പാലക്കാട് ട്രഷറർ. കെ.എം കുഞ്ഞി, റഷീദ് താനൂർ, അനീഷ് നിർവേലി (വൈസ് പ്രസി) പീ.എം യൂനുസ്, നൗഷാദ് വളപട്ടണം, (ജോ :സെ) തെരഞ്ഞെടുത്തു.നാഷണൽ കമ്മിറ്റി പ്രതിനിധി റിയാസ് തിരുവനന്തപുരം റിട്ടേണിംഗ് ഓഫീസറായ യോഗത്തിൽ സലീം കണ്ണൂർ,ജാസിർ ചോക്കി,സിറാജ്,അബ്ദുല്ല ബേക്കൽ,നാസർ ഹാജി ആശംസകൾ നേർന്നു.