ഇന്ത്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്

ഇന്ത്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്.ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ്-19 വൈറസ് ബാധ ആഗോളതലത്തിൽ നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തിൽ ആണിത്.
ഇതേതുടർന്ന് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് പോവേണ്ട ആളുകൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കരിപ്പൂരിൽ നിന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ എത്തിയ170 യാത്രക്കാരെ മടക്കി അയച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
കുവൈത്തിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സർവീസും നിർത്തിയിട്ടുണ്ട്. കുവൈത്ത് സിവിൽ ഏവിയേഷൻ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം.

ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിലേക്ക് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം ഇന്നലെ പിൻവലിച്ചിരുന്നു. വിദേശികൾ കൊറോണ വൈറസ് ബാധിതരല്ലെന്ന് അംഗീകാരമുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവായിരുന്നു റദ്ദാക്കിയത്.ആരോഗ്യ പരിശോധനക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കുവൈത്ത് സർക്കാരിന്റെ നടപടി.

ഇതിന് പിന്നാലെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *