യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി – പണം പിൻവലിക്കാനാവാതെ ജനങ്ങൾ

യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി – പണം പിൻവലിക്കാനാവാതെ ജനങ്ങൾ

മുംബൈ: യെസ് ബാങ്കിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയത്. ഇതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്കിന്റെ എടിഎമ്മുകളിൽ ഇന്ന് വൻ തിരക്കാണ് അനുഭവപ്പെട്ടത്.
പരമാവധി പിൻവലിക്കാവുന്ന നിക്ഷേപം 50,000 രൂപയായി നിജപ്പെടുത്തിയാണ് യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയത്്. ഇതോടെയാണ് പണം പിൻവലിക്കാൻ നിക്ഷേപകർ എടിഎമ്മിൽ തിരക്കുകൂട്ടിയത്.

എടിഎം കാലിയാണെന്ന് കാര്യം പണം പിൻവലിക്കാനെത്തിരയവരിൽ മിക്കവാറും പേർ അറിഞ്ഞില്ല. എടിഎമ്മിൽ പണമില്ലെന്നകാര്യം ബാങ്ക് നേരത്തെ അറിയിച്ചില്ലെന്ന വാദം പലരും ഉന്നയിച്ചു.

കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സേവിങ്‌സ്, കറന്റ്, നിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് 50,000 രൂപയിൽ കൂടുതൽ നിക്ഷേപകർക്ക് ലഭിക്കില്ല. 30 ദിവസത്തേയ്ക്കാണ് നടപടി. ബാങ്കിങ് നിയന്ത്രണ നിയമം 45ാം വകുപ്പുപ്രകാരം റിസർവ് ബാങ്കാണ് നടപടി സ്വീകരിച്ചത്. നിക്ഷേപകരുടെ താൽപര്യം മുൻനിർത്തി ബാങ്കിനെ അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *