മിന്നൽ പണിമുടക്കിൽ ഗതാഗത തടസം സൃഷ്ടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും – ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ

മിന്നൽ പണിമുടക്കിൽ ഗതാഗത തടസം സൃഷ്ടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും – ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: മിന്നൽ പണിമുടക്കിൽ ഗതാഗത തടസം സൃഷ്ടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. 21 പേരുടെ പട്ടിക ആർ.ടി.ഒ കൈമാറിയെന്നും പൊലീസ് റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ കണ്ടക്ടർമാർക്കും പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ തീർച്ചയായും നടപടിയുണ്ടാകും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകും.

മിന്നൽ പണിമുടക്ക് സർക്കാറിൻറെ നയമല്ല, ഇന്നത്തെ നിലയിൽ ശരിയായ ഒരു സമര രൂപവുമല്ല. പണിമുടക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്, ബസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഏൽപ്പിച്ച് സമരത്തിൽ പങ്കെടുക്കാം. അത് സ്തംഭനം പോലെ ആയതിനാലാണ് ജനങ്ങൾക്ക് യാത്രാ ദുരിതമുണ്ടായത്. അതിൻറെ ഫലമായി ദൗർഭാഗ്യവശാൽ ഒരു മരണവും ഉണ്ടായി. ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *