പീപ്പിൾസ് റിവ്യൂ വിപൂലീകരിച്ച ഓഫീസ്  ഓൺലൈൻ എഡിഷൻ ഉദ്ഘാടനം ചെയ്തു

പീപ്പിൾസ് റിവ്യൂ വിപൂലീകരിച്ച ഓഫീസ് ഓൺലൈൻ എഡിഷൻ ഉദ്ഘാടനം ചെയ്തു

 

കോഴിക്കോട്: മാധ്യമ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന പീപ്പിൾസ് റിവ്യൂവിന്റെ വിപുലീകരിച്ച ഓഫീസ്, ഓൺലൈൻ എഡിഷൻ ഉദ്ഘാടനവും നടന്നു.
ഓഫീസ് ഉദ്ഘാടനം പ്രശസ്ത ആർക്കിടെക്ട് ആർ.കെ. രമേഷും, ഓൺലൈൻ എഡിഷൻ പ്രമുഖ സഹകാരിയും കാലിക്കറ്റ്‌സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാനുമായ ജി. നാരായണൻകുട്ടിമാസ്റ്ററും നിർവ്വഹിച്ചു. സ്‌പെഷൽ  സപ്ലിമെന്റ് പ്രകാശനം പി.ആർ.ഡി.ഡെപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി, ആറ്റക്കോയ പളളിക്കണ്ടിക്ക് നൽകി പ്രകാശനം ചെയ്തു. ലാപിക് കൺസ്ട്രക്ക്ഷൻസ് എം.ഡി എ.വി മുഹമ്മദ് സാദിഖ്, എം.കെ മൂസ്സ, എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ ഉസ്മാൻ ഒഞ്ചിയം, പി.എൽ.വിൻസെന്റ്, ഒ.വി വിജയൻ കല്ലാച്ചി, അഡ്വ. കെ. രംഗനാഥൻ, അഡ്വ. എം.കെ. അയ്യപ്പൻ, ഇസ്മയിൽ പുനത്തിൽ, പി. അബ്ദുൽ മജീദ് ആശംസകൾ നേർന്നു. ചടങ്ങിൽ ചീഫ് എഡിറ്റർ പി.ടി നിസാർ അധ്യക്ഷത വഹിച്ചു.

 ഓൺലൈൻ എഡിഷൻ ഉദ്ഘാടനം
പീപ്പിൾസ് റിവ്യൂ ഓൺലൈൻ എഡിഷൻ ഉദ്ഘാടനം കാലിക്കറ്റ്‌സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടിമാസ്റ്റർ നിർവ്വഹിക്കുന്നു.
സ്‌പെഷൽസപ്ലിമെന്റ് പ്രകാശനം
പീപ്പിൾസ് റിവ്യൂ സ്‌പെഷൽ സപ്ലിമെന്റ് പ്രകാശനം പി.ആർ.ഡി.ഡെപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി, ആറ്റക്കോയ പളളിക്കണ്ടിക്ക് നൽകി പ്രകാശനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *